കഞ്ചാവ് വിൽപന; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsഷാജി, ശരത്ലാല്, പ്രമോദ്
മണ്ണന്തല: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന മൂന്നംഗ സംഘത്തെ മണ്ണന്തല പൊലീസ് പിടികൂടി. വട്ടപ്പാറ കല്ലയം ചിട്ടിമുക്ക് കുഴിക്കാട് പുത്തന്‍ വീട്ടില്‍ ഷാജി (38), ഉളളൂര്‍ ഇടവക്കോട് കരിമ്പുക്കോണം ശരത് നിവാസില്‍നിന്ന് കല്ലയം പ്ലാവുവിള തടത്തരികത്ത് വീട്ടില്‍ താമസിച്ചു വരുന്ന ശരത്ലാല് (38), കുടപ്പനക്കുന്ന് ഇരപ്പുകുഴി ലക്ഷം വീട് കോളനിയില്‍നിന്ന് വട്ടപ്പാറ പ്ലാവുവിള ഗോപീ സദനത്തില്‍ വാടകക്ക് താമസിക്കുന്ന പ്രമോദ് (38) എന്നിവരാണ് പിടിയിലായത്.
കല്ലയം പൈവിളക്കോണത്ത് വീട് വാടകക്കെടുത്ത് പ്രതികളായ മൂന്നുപേരും ചേര്‍ന്ന് കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരില്‍ നിന്ന് 117 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സി.ഐ ബൈജു, എസ്.ഐ വി.എസ്. സുധീഷ്കുമാര്‍, ജി.എസ്.ഐ അനില്‍, സി.പി.ഒ അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.