Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപന:...

കഞ്ചാവ് വിൽപന: കന്യാകുമാരിയിൽ ആറുപേർ പിടിയിൽ

text_fields
bookmark_border
കഞ്ചാവ് വിൽപന: കന്യാകുമാരിയിൽ ആറുപേർ പിടിയിൽ
cancel

നാഗർകോവിൽ: ജില്ലയിൽ ആരൽവായ്മൊഴി, വടശ്ശേരി, നാഗർകോവിൽ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1.780 കിലോ കഞ്ചാവുമായി ആറുപേരെ അറസ്റ്റ് ചെയ്തു. വടശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 1.50 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് റാണിത്തോട്ടം സ്വദേശിയായ സുബിൻ (30), ഈശാന്തിമംഗലം സ്വദേശിയായ രമേഷ് കുമാർ, സാമിയാർ മഠം സ്വദേശി മുഹമ്മദ് ഫിറോസ് ഖാൻ (29), തൂത്തുക്കുടി സ്വദേശി തങ്കക്കനി (32) എന്നിവരെ അറസ്റ്റ് ചെയ്തു. ആരൽവായ്മൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിറ്റ ബിഹാർ സ്വദേശി രാജാ ഹുസൈൻ ആലത്തിന്റെ (24) പക്കൽനിന്ന് 100 ഗ്രാം പിടിച്ചെടുത്തു. നാഗർകോവിലിൽ കഞ്ചാവ് വിറ്റ സജിത് ആലമിന്റെ (23) പക്കൽനിന്ന് 180 ഗ്രാം പിടിച്ചെടുത്തു. ആറുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവിൽപനക്കെതിരെ നടപടി കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ആർ. സ്റ്റാലിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewscannabisarrestedThiruvananthapuram
News Summary - Cannabis sale: Six people arrested in Kanyakumari
Next Story