Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവരുന്നു, മലയോര...

വരുന്നു, മലയോര ഹൈവേയിൽനിന്ന്​ മഞ്ചവിളാകത്തേക്ക്​ ബൈപാസ്

text_fields
bookmark_border
road
cancel

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് പ​ഞ്ചാ​യ​ത്ത്​ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് മ​ല​യോ​ര ഹൈ​വേ​യി​ൽ​നി​ന്ന് ബി.​എം.​ബി.​സി നി​ല​വാ​ര​ത്തി​ൽ ഹൈ​ടെ​ക് ബൈ​പാ​സ് റോ​ഡ് വ​രു​ന്നു. കു​ന്ന​ത്തു​കാ​ൽ, കൊ​ല്ല​യി​ൽ പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് എ​ള്ളു​വി​ള​യി​ൽ​നി​ന്ന് കോ​ട്ടു​ക്കോ​ണം നാ​റാ​ണി മൂ​വേ​രി​ക്ക​ര വ​ഴി തൃ​പ്പ​ല​വൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ മ​ഞ്ച​വി​ളാ​കം മു​ത​ൽ കോ​ട്ട​ക്ക​ൽ പ്ര​ദേ​ശ​ത്തേ​ക്കും ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.

സി.​കെ. ഹ​രീ​ന്ദ്ര​ൻ എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ജ​റ്റി​ലു​ൾ​പ്പെ​ടു​ത്തി ഒ​മ്പ​ത് കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ട്​ റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ നി​ർ​വ​ഹ​ണ ഉ​ദ്യാ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സി.​കെ. ഹ​രീ​ന്ദ്ര​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ പ്ര​ദേ​ശ​ത്ത് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച​താ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഒ​രു വി​ധ ത​ട​സ്സ​വാ​ദ​ങ്ങ​ളു​മി​ല്ലാ​തെ നാ​ട്ടു​കാ​ർ സ​ഹ​ക​രി​ക്കു​ന്ന​താ​യും എം.​എ​ൽ.​എ പ​റ​ഞ്ഞു.

8 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. അ​തി​ൽ 5.5 മീ​റ്റ​ർ വീ​തി​യി​ൽ ബി​റ്റു​മി​ൻ മെ​ക്കാ​ഡം റ​ബ​റൈ​സ്ഡ് ടാ​റി​ങ് ന​ട​ത്തും. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ത​മി​ഴ്നാ​ട് നി​ന്ന്​ വെ​ള്ള​റ​ട, പ​ന​ച്ച​മൂ​ട്, കാ​ര​ക്കോ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​രു​വി​പ്പു​റം, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​വും.

സി.​കെ. ഹ​രീ​ന്ദ്ര​ൻ എം.​എ​ൽ.​എ​യോ​ടൊ​പ്പം കു​ന്ന​ത്തു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ. അ​മ്പി​ളി, വൈ​സ് പ്ര​സി​ഡ​ൻ​റ് ജി. ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. പ​ത്മ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​എ​സ്. റോ​ജി, ഷീ​ബാ​റാ​ണി, ജ​യ​പ്ര​സാ​ദ്, ഡി.​കെ. ശ​ശി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജ​യ​രാ​ജ്, അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സ്മി​ത, നാ​ട്ടു​കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bypass Road
News Summary - Bypass to Manjavilaka
Next Story