Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ട​തു​മു​ന്ന​ണി തൂ​ത്തു​വാ​രി​: നാലു സീറ്റും എൽ.ഡി.എഫിന്

text_fields
bookmark_border
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ട​തു​മു​ന്ന​ണി തൂ​ത്തു​വാ​രി​: നാലു സീറ്റും എൽ.ഡി.എഫിന്
cancel
camera_alt

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തെ​തു​ട​ർ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ വെ​ട്ടു​കാ​ട് ന​ട​ത്തി​യ ആ​ഹ്​​ളാ​ദ പ്ര​ക​ട​നം

തി​ര​ു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ട​തു​മു​ന്ന​ണി തൂ​ത്തു​വാ​രി. നാ​ലു വാ​ർ​ഡു​ക​ളി​ലും ഇ​ട​തു മു​ന്ന​ണി വി​ജ​യി​ച്ചു. വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ്​ ​യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വെ​ട്ടു​കാ​ട്​ വാ​ർ​ഡ്, ചി​റ​യി​ൻ​കീ​ഴ്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്കോ​ട് വാ​ർ​ഡ്, പോ​ത്ത​ൻ​കോ​ട്​ ബ്ലോ​ക്കി​ലെ പോ​ത്ത​ൻ​കോ​ട്​ വാ​ർ​ഡ്, വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാം​ചു​ണ്ട് വാ​ർ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ട​തു മു​ന്ന​ണി വി​ജ​യി​ച്ച​ത്.

കോ​ര്‍പ​റേ​ഷ​നി​ലെ വെ​ട്ടു​കാ​ട് വാ​ര്‍ഡി​ല്‍നി​ന്ന് സി.​പി.​എ​മ്മി​ലെ ക്ലൈ​ന​സ് റൊ​സാ​രി​യൊ 1490 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്.

ചി​റ​യി​ന്‍കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യ്‌​ക്കോ​ട് ഡി​വി​ഷ​നി​ല്‍ സി.​പി.​എ​മ്മി​ലെ ആ​ര്‍.​പി. ന​ന്ദു​രാ​ജ് 463 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ഒ.​എ​സ്. അം​ബി​ക ആ​റ്റി​ങ്ങ​ല്‍ എം.​എ​ൽ.​എ​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അം​ബി​ക​ക്ക്​ 1548 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. അ​ത്​ ഇ​ക്കു​റി കു​റ​ഞ്ഞു. പോ​ത്ത​ന്‍കോ​ട് ബ്ലോ​ക്കി​ൽ സി.​പി.​എ​മ്മി​ലെ മ​ല​യി​ല്‍കോ​ണം സു​നി 1630 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

വി​തു​ര ഗ്ര​മാ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാം​ചു​ണ്ട് വാ​ർ​ഡ്​ ഇ​ട​തു മു​ന്ന​ണി പി​ടി​ച്ചെ​ടു​ത്തു. സി.​പി.​ഐ​യി​ലെ എ​സ്. ര​വി​കു​മാ​ർ 45 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്. 478 വോ​ട്ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്ത്​ വ​ന്ന ബി.​ജെ.​പി​യി​ലെ ജെ.​എ​സ്. സു​രേ​ഷ്​​കു​മാ​ർ 433 വോ​ട്ട്​ നേ​ടി. യു.​ഡി.​എ​ഫ്​ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Left Frontby-electionLDF
News Summary - by-election sweeps Left Front: LDF wins four seats
Next Story