നിയമസഭ സെക്രട്ടറിയുടെ വീട്ടിൽ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നിയമസഭ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കരകുളം സ്വദേശിനി സരിത(40)യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമസഭ സെക്രട്ടറി എ.എം. ബഷീറിന്റെ നിയമസഭ പരിസരത്തെ ക്വാർട്ടേഴ്സിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. ഒൻപത് പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഒരു വർഷമായി സരിത ഇവിടത്തെ ജോലിക്കാരിയാണ്. ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് മാല അടക്കമുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് മനസിലായത്.തുടർന്ന് മ്യൂസിയം പൊലീസിൽ പാരതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലിക്കാരിയായ സരിത പിടിയിലായത്. ആദ്യമോഷണങ്ങൾ വീട്ടുകാർ അറിയാതെ വന്നതോടെ കൂടുതൽ ആഭരണങ്ങൾ ഇവർ മോഷ്ടിക്കുകയായിരുന്നുവെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

