Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാമ്യത്തിലിറങ്ങിയ...

ജാമ്യത്തിലിറങ്ങിയ അടുത്ത ദിവസം വീണ്ടും മോഷണം; പിടിച്ചുപറി സംഘം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ക്കീ​ർ    മ​ണി​ക​ണ്ഠ​ൻ     ദീ​പു

തി​രു​വ​ന​ന്ത​പു​രം: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം ത​ല​യി​ൽ ക​രി​പ്ലാ​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (32), കാ​ര​ക്കോ​ണം കു​ന്ന​ത്തു​കാ​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ദീ​പു (30), ശാ​ർ​ക്ക​ര സ്വ​ദേ​ശി സ​ക്കീ​ർ (35) എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​വെ​ച്ച് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ര​വി​യു​ടെ 21,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് സം​ഘം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​പ​ഴ​വ​ങ്ങാ​ടി ഭാ​ഗ​ത്തു​വെ​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്​ പ​ണം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ണി​ക​ണ്ഠ​നും സ​ക്കീ​റും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യ​ത്തി​ൽ ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.

ഇ​തി​നു​ശേ​ഷം ഇ​വ​ർ സു​ഹൃ​ത്ത് ദീ​പു​വി​നെ​യും കൂ​ട്ടി​യാ​ണ് ര​വി​യെ ആ​ക്ര​മി​ച്ച് ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മ​ണി​ക​ണ്ഠ​നും സ​ക്കീ​റും വീ​ണ്ടും സ​മാ​ന രീ​തി​യി​ൽ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​നാ​ൽ ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നും ജാ​മ്യം നി​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൊ​ലീ​സ് തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglaryarrest
News Summary - Burglary again the next day after getting bail-The gang was arrested
Next Story