Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:38 AM IST Updated On
date_range 12 March 2022 5:38 AM ISTBUDGETവിലക്കയറ്റ ഭീഷണി അതിജീവിക്കാൻ 2000 കോടി
text_fieldsbookmark_border
തിരുവനന്തപുരം: വിലക്കയറ്റ ഭീഷണി അതിജീവിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ബജറ്റിൽ 2000 കോടി രൂപ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷം സംസ്ഥാനം വലിയ മുൻഗണന നൽകി നേരിടേണ്ട ദുരന്തസമാനമായ പ്രശ്നമായി വിലക്കയറ്റം മാറുകയാണെന്ന മുന്നറിയിപ്പും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകി. വിലക്കയറ്റം നേരിടാൻ അമേരിക്ക ഉൾപ്പെടെ വികസിത രാജ്യങ്ങൾ പലിശ നിരക്കുകൾ ഉയർത്തും. രൂപയുടെ മൂല്യം ഇടിയുന്നത് ക്രൂഡോയിൽ ഉൾപ്പെടെ ഇറക്കുമതിയുടെ വില വർധിക്കുന്നതിനും അത് പൊതു വിലക്കയറ്റമായി മാറാനും ഇടയാക്കും. വീണ്ടെടുപ്പിന്റെയും വളർച്ചയുടെയും പാതയിലേക്ക് നീങ്ങുന്ന ഈ സന്ദർഭത്തിൽ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും നൽകുന്ന പാഠം വിസ്മരിക്കുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല. അതിനൊപ്പം ആഗോളീകരണ നയങ്ങൾക്ക് ബദൽ കണ്ടെത്തുകയും വേണം. ഈ രണ്ട് ലക്ഷ്യങ്ങളും പരസ്പര വിരുദ്ധമല്ല. അതിനാൽ നവകേരള നിർമാണത്തെ സഹായിക്കുന്നതരത്തിലാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. അടുത്ത 25 വർഷം കൊണ്ട് കേരള ജനതയുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്താൻ കഴിയണം. ഇത് അസാധ്യമായ ലക്ഷ്യമല്ല. ഇതിനുതകുന്നതരത്തിൽ വിജ്ഞാനത്തെയും ഉൽപാദനത്തെയും ബന്ധിപ്പിച്ച് പുതിയ വികസന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story