Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്.എൻ.എൽ...

ബി.എസ്.എൻ.എൽ തട്ടിപ്പ്​: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​വ​നീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ് ഗോ​പി​നാ​ഥ​ന്റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ബാ​ല​രാ​മ​പു​രം പ​യ​റ്റു​വി​ള തെ​ങ്ങും​പ​ള്ളി​യി​ൽ എ.​ആ​ർ. അ​വ​നീ​ന്ദ്ര​നാ​ഥ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഗോ​പി​നാ​ഥ​ൻ ഇ​യാ​ളെ ബി​നാ​മി​യാ​ക്കി പ​ല സ്ഥ​ല​ത്തും വ​സ്തു​വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. അ​വ​നീ​ന്ദ്ര​നാ​ഥ​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റു​പ​തോ​ളം പ്ര​മാ​ണ​ങ്ങ​ൾ നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ന്ന് യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ ല​ക്ഷ​ങ്ങ​ൾ ഇ​യാ​ൾ​ക്ക് വാ​യ്പ​യാ​യി ന​ൽ​കി​യി​രു​ന്നു. ഗോ​പി​നാ​ഥ​ന്റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പ​ണം ന​ൽ​കി​യ​ത്. കേ​സി​ൽ പ്ര​ധാ​ന ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി ഇ​നി പി​ടി​യി​ലാ​വാ​നു​ണ്ട്. ഗോ​പി​നാ​ഥ​ന്റെ ബി​നാ​മി​യാ​യ ഒ​രു സ്ത്രീ​യു​ൾ​പ്പ​ടെ ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കേ​സി​ൽ പ്ര​സി​ഡ​ന്റും സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പ​ടെ ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlarrestbsnl scam
News Summary - BSNL scam-One more person arrested
Next Story