Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ...

വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെയും മകനെയും കുത്തിവീഴ്ത്തി

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെയും മകനെയും കുത്തിവീഴ്ത്തി
cancel


വ​ട്ടി​യൂ​ർ​ക്കാ​വ്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് പ്ര​വേ​ശി​ച്ച​വ​ർ മാ​താ​വി​നെ​യും മ​ക​നെ​യും കു​ത്തി​വീ​ഴ്ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​ലി​പ്പോ​ട് ജ​ങ്​​ഷ​നു സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന അ​നി​ല (43), മ​ക​ൻ ആ​ബേ​ൽ (21) എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മി​ക​ളു​ടെ ക​ത്തി​ക്കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​നി​ല​യും മ​ക​നും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ ചി​ല​ർ ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​ക​യും ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങി. കു​ത്തേ​റ്റ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ​വ​ർ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ജ​ഗ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​നി​ല​യു​മാ​യി ബി​സി​ന​സ് പ​ര​മാ​യി ബ​ന്ധ​മു​ള്ള ചി​ല​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​താ​വി​നും മ​ക​നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - broke into the house and stabbed the mother and son
Next Story