തകരാര്‍ പൂര്‍ണമായും പരിഹരിച്ചില്ല; ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും
text_fieldsവലിയതുറ: ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും.
യുദ്ധക്കപ്പലില്‍നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനമാണ് അടിയന്തരമായി ഇറക്കിയത്. കപ്പലില്നിന്നുതന്നെ സാങ്കേതിക വിദഗ്ധരെ എത്തിച്ച് കേടുപാട് തീര്‍ത്ത് ചൊവ്വാഴ്ച വൈകീട്ടോടെ മടങ്ങാനായിരുന്നു തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനം സി.ഐ.എസ്.എഫിന്റെ സുരക്ഷാവലയത്തില്‍
ആ സമയത്ത് കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ മടക്കയാത്ര വീണ്ടും വൈകുമെന്നാണ് അധികൃതര്‍ പറയുന്നത്. പൈലറ്റും മൂന്ന് സാങ്കേതികവിദഗ്ധരും വിമാനത്താവളത്തില്‍ എത്തി തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
ശനിയാഴ്ച രാത്രി 9.30 ഓടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ ഞായറാഴ്ച ഇന്ധനം നിറച്ച് മടങ്ങാനായിരുന്നു തീരുമാനം.
പുറങ്കടലിലെ വ്യോമാഭ്യാസത്തിനിടെ പ്രതികൂല കാലാവസ്ഥ കാരണം വിമാനത്തിന് കപ്പലില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്ധനത്തിന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

