കുപ്പിവെള്ള നിർമാണ സ്ഥാപനം നദിയിൽനിന്ന് വെള്ളമൂറ്റുന്നു; നാട്ടുകാർ സമരത്തിന്
text_fieldsവാമനാപുരം നദി
നഗരൂർ: കരവാരം പഞ്ചായത്തിലെ പട്ട്ളയിൽ പ്രവർത്തിക്കുന്ന അനധികൃത കുപ്പിവെള്ള നിർമാണ സ്ഥാപനം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. വാമനപുരം നദിയിൽ നിന്ന് അനധികൃതമായി ജലചൂഷണം നടത്തുന്ന ഇടപ്പനവേലി ഇൻഡസ്ട്രീസ് എന്ന സ്ഥാപ നത്തിന് പഞ്ചായത്തിന്റെ പ്രവർത്തനാനു മതിയില്ലെന്ന് വിവരാവകാശ പ്രകാരം പഞ്ചായത്തിൽ നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചതായും പ്രദേശവാസികൾ പറയുന്നു.
വഞ്ചിയൂർ പട്ട്ള കാട്ടിൽ പുത്തൻ വീട്ടിൽ പി.ചന്ദ്രദാസ് ആണ് വിവരാവകാശത്തിന് അപേക്ഷ നൽകിയത്.പുറത്ത് നിന്ന് വെള്ളം കൊണ്ടുവന്നോ മഴവെള്ളം നേരിട്ട് സംഭരിച്ചോ പ്രവർത്തി ക്കുന്നതിനാണ് വ്യവസായ വകുപ്പിൽ നിന്ന് ഈ സ്ഥാപനത്തിന് താത്ക്കാലിക അനുമതി ലഭിച്ചതത്രേ.
എന്നാൽ വാമനപുരം നദിയിൽ നിന്ന് രഹസ്യമായി സ്ഥാപനം വെള്ളം ചോർത്തുകയായിരുന്നുവത്രേ. പരാതിയെ തുടർന്ന് കരവാരം പഞ്ചായത്ത് സ്ഥാപനത്തിന് നേരത്തെ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോഴും വൻതോതിൽ നദീജലം ഊറ്റിയെടുത്ത് ലോഡ് കണക്കിന് കുടിവെള്ളം നിത്യേന വില്പനക്ക് കൊണ്ടു പോകുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് വരുംനാളുകളിൽ ശുദ്ധജലക്ഷാമം നേരിടുമെന്നും അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം അടിയന്തിരമായി അടച്ചുപൂട്ടണമെന്നും നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

