മഠവൂർപ്പാറയിൽ വീടിനുനേരെ ബോംബേറ്
text_fieldsപോത്തൻകോട്: കാട്ടായിക്കോണം മഠവൂർപ്പാറക്ക് സമീപം വീടിനുനേരെ ബോംബെറിഞ്ഞതായി പരാതി. മഠവൂർപ്പാറ ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ സരിതയാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.
സരിതയുടെ ഭർത്താവിനെയും കുട്ടികളെയും സമീപവാസിയായ യുവാവിെൻറ നേതൃത്വത്തിൽ മർദിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രി എേട്ടാടെ സരിതയുടെ വീടിനുനേരെ ഗുണ്ടാസംഘം ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തി കൊല്ലാൻ ശ്രമിച്ചതായി പോത്തൻകോട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ബോംബ് പൊട്ടിയ ശബ്ദംകേട്ട് പരിസരവാസികൾ എത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു. പോത്തൻകോട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.

