Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎഫ്​.സി.ആർ.എയിൽ...

എഫ്​.സി.ആർ.എയിൽ കൈപൊള്ളി; ശബരിമലയിലേക്ക്​ ചുവടുമാറ്റി ബി.ജെ.പി

text_fields
bookmark_border
എഫ്​.സി.ആർ.എയിൽ കൈപൊള്ളി; ശബരിമലയിലേക്ക്​ ചുവടുമാറ്റി ബി.ജെ.പി
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പ്ര​തീ​ക്ഷി​ച്ച ക്രി​സ്ത്യ​ൻ വോ​ട്ട്​ എ​ഫ്.​സി.​ആ​ർ.​എ​യി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ബി.​ജെ.​പി ശ​ബ​രി​മ​ല, വി​ശ്വാ​സ​സം​ര​ക്ഷ​ണ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക്​ ചു​വ​ടു​മാ​റ്റി. എ​ഫ്.​സി.​ആ​ർ.​എ വി​ഷ​യ​ത്തി​ൽ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ബി.​ജെ.​പി നേ​തൃ​ത്വം തു​ട​രു​ക​യാ​ണ്. മ​റു​ഭാ​ഗ​ത്ത്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ട്​ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​റി​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ക്രൈ​സ്ത​വ സ​ഭ​ക​ൾ. എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ മാ​ത്ര​മേ എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കൂ എ​ന്ന്​ വി​ശ​ദീ​ക​രി​ച്ച്​ ത​ള​രു​ക​യാ​ണ്​ സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ൾ. എ​ന്നാ​ൽ, ഇ​തൊ​ന്നും വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന നി​ല​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ്​ സ​ഭാ​നേ​തൃ​ത്വ​ങ്ങ​ളു​ടേ​ത്.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ക​സ​നം ച​ർ​ച്ച​യാ​ക്കി ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട്​ സ്വ​ന്ത​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ. പ​ല​യി​ട​ങ്ങ​ളി​ലും അ​ത്​ വി​ജ​യ​മാ​കു​മെ​ന്ന നി​ല​യി​ൽ കാ​ര്യ​ങ്ങ​ൾ നീ​ങ്ങ​വെ​യാ​ണ്​ എ​ഫ്.​സി.​ആ​ർ.​എ ബി​ല്ല്​ വി​ഷ​യം വ​ന്ന​ത്. ബി.​ജെ.​പി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യാ​യു​ധ​മാ​യി ഇ​രു​മു​ന്ന​ണി​ക​ളും അ​ത്​ മാ​റ്റു​ക​യും പ്ര​തി​ഷേ​ധ​വും ആ​ശ​ങ്ക​യു​മാ​യി ക്രൈ​സ്ത​വ സ​ഭ​ക​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത​തോ​ടെ വി​ഷ​യം ബി.​ജെ.​പി​യു​ടെ കൈ​യി​ൽ​നി​ന്നു​പോ​യി. സ​ഭ​ക​ളു​ടെ നീ​ര​സം വ​ർ​ധി​പ്പി​ക്കു​ന്ന നി​ല​യി​ലു​ള്ള പ്ര​തി​ക​ര​ണം ബി.​ജെ.​പി നേ​താ​വും പൂ​ഞ്ഞാ​റി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ പി.​സി. ജോ​ർ​ജി​ൽ നി​ന്നു​ണ്ടാ​യ​തോ​ടെ പാ​ർ​ട്ടി പൂ​ർ​ണ​മാ​യും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. അ​തി​നാ​ലാ​ണ്​ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ലു​പി​ടി​ച്ച്​ ബി​ൽ അ​വ​ത​ര​ണം ത​ൽ​ക്കാ​ലം മാ​റ്റി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്​ സ​ഭ​ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ത​ൽ​ക്കാ​ലം ബി​ല്ല്​ അ​വ​ത​ര​ണ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞും ത​ങ്ങ​ൾ ഇ​വി​ടെ കാ​ണു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ്​ സ​ഭാ​നേ​തൃ​ത്വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഭൂ​രി​പ​ക്ഷ​വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്കം ബി.​ജെ.​പി ശ​ക്​​ത​മാ​ക്കി​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​ണ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള സി.​ബി.​ഐ അ​ന്വേ​ഷ​ണ പ്ര​ഖ്യാ​പ​ന​വും ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന പ്ര​ഖ്യാ​പ​ന​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fcraRSSSabarimalaKerala
News Summary - BJP loses its grip on FCRA; moves to Sabarimala
Next Story