Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടേക്ക് ഓഫിനിടെ...

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; ഗള്‍ഫ് എയര്‍​ വിമാനം ഏഴ്​ മണിക്കൂർ വൈകി

text_fields
bookmark_border
return to home
cancel

തി​രു​വ​ന​ന്ത​പു​രം: ടേ​ക്ക്​ ഓ​ഫി​നി​ടെ പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബ​ഹ്​​​റൈ​നി​ലേ​ക്കു​ള്ള ഗ​ള്‍ഫ് എ​യ​ര്‍ വി​മാ​നം വൈ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന്​​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഏ​ഴു​മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​ക്ക്​​ 1.30ഓ​ടെ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യ​തോ​ടെ യാ​​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​​ഷേ​ധി​ച്ചു.

റ​ണ്‍വേ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച വി​മാ​നം ടേ​ക്ക് ഓ​ഫി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ ചി​റ​കി​ല്‍ പ​ക്ഷി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്പി​റ്റ്​ മോ​ണി​റ്റ​റി​ൽ അ​പ​ക​ട സി​ഗ്​​ന​ൽ ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന്​ പൈ​ല​റ്റ്​ ടേ​ക്ക്​ ഓ​ഫ്​ ഒ​ഴി​വാ​ക്കി. വി​മാ​നം റ​ണ്‍വേ​യി​ല്‍നി​ന്ന്​ മാ​റ്റാ​ൻ എ​യ​ര്‍ട്രാ​ഫി​ക്​ ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം നി​ര്‍ദേ​ശം ന​ല്‍കി.

ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ര്‍ന്ന് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ക്കി. ടെ​ക്നി​ക്ക​ല്‍ ഏ​രി​യ​യി​ലെ​ത്തി​ച്ച്​ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി ത​ക​രാ​ർ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ഉ​ച്ച​ക്ക് 1.30ഓ​ടെ വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightflight delayed
News Summary - Bird hit during take off-The Gulf Air flight was delayed by seven hours
Next Story