കുലശേഖരം പാലത്തില് ബൈക്ക് റേസിങ്
text_fieldsകുലശേഖരം പാലത്തില് ബൈക്ക് റേസിങ് നടത്തിയതിന്
വട്ടിയൂര്ക്കാവ് പൊലീസ് പിടികൂടിയ ബൈക്കുകളിലൊന്ന്
വട്ടിയൂര്ക്കാവ്: പുതുതായി പണിത് കഴിഞ്ഞമാസം ഉദ്ഘാടനം നടത്തിയ വട്ടിയൂര്ക്കാവ് കുലശേഖരം പാലത്തില് ബൈക്ക് റേസിങ് നടത്തിയ മൂന്ന് വാഹനങ്ങള് വട്ടിയൂര്ക്കാവ് പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകുന്നേരം വട്ടിയൂര്ക്കാവ് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനങ്ങള് പിടിച്ചെടുത്തത്.
ബൈക്കുകള് രൂപമാറ്റം വരുത്തി അമിത വേഗത്തില് ഓടിച്ചതിനും കാല് നട യാത്രികര്ക്കും മറ്റ് വാഹന യാത്രികര്ക്കും ഭീഷണി സൃഷ്ടിച്ചതിനുമാണ് ബൈക്കുകള് പിടിച്ചെടുത്തത്. പിടികൂടിയ വാഹനങ്ങള്ക്ക് ഇന്ഷുറന്സ് ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള് മോട്ടോര് വെഹിക്കിള് അധികൃതര്ക്ക് കൈമാറി. വാഹന ഉടമകളില്നിന്ന് ലക്ഷത്തോളം രൂപ പിഴയീടാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

