Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബാലരാമപുരത്ത്...

ബാലരാമപുരത്ത് രണ്ടുപേരെ തെരുവുനായ്​ കടിച്ചു

text_fields
bookmark_border
dog
cancel

ബാ​ല​രാ​മ​പു​രം: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബാ​ല​രാ​മ​പു​ര​ത്ത്​ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ന​യാ​റ​കു​ന്ന് നെ​ടി​യ വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ര​സ്വ​തി (76), കാ​വി​ൻ​പു​റം സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ് (55) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ്​ ഇ​രു​വ​രെ​യും നാ​യ്​ ക​ടി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ച നാ​യ്ക്കാ​യി നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​ത്രി വൈ​കി​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നു. തെ​രു​വു​നാ​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി. ​മോ​ഹ​ന​ൻ അ​റി​യി​ച്ചു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം റോ​ഡ​രി​കി​ൽ വ​ലി​ച്ചെ​റി​യു​ന്ന​ത് തെ​രു​വു​നാ​യ്​ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ലും റോ​ഡ​രി​കി​ലും മാം​സാ​വ​ശി​ഷ്​​ട​മു​ൾ​പ്പെ​ടെ ത​ള്ളു​ന്നു​ണ്ട്. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം. മം​ഗ​ല​ത്തു​കോ​ണം, ക​ട്ട​ച്ച​ൽ​കു​ഴി, ബാ​ല​രാ​മ​പു​രം, പ​ന​യാ​റ​കു​ന്നു, മം​ഗ​ല​ത്തു​കോ​ണം, തേ​മ്പാ​മു​ട്ടം, മാ​ട​ൻ​കോ​വി​ൽ ലെ​യി​ൻ, ശാ​ലി​ഗോ​ത്ര​ത്തെ​രു​വ്, ഇ​ട​മ​ന​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogBalaramapuram
News Summary - Two people were bitten by a street dog in Balaramapuram
Next Story