Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലരാമപുരത്ത് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ബാലരാമപുരത്ത് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർക്ക് പരിക്ക്
cancel

ബാലരാമപുരം: ബാലരാമപുരം ആലുവിളയിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ആറുപേർക്ക് വെട്ടേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ആലുവിള പുത്തൻവീട്ടിൽ ത്യാഗരാജൻ (56), ബന്ധുക്കളായ ശരത് (26), സന്തോഷ് കുമാർ (48), വിനോദ് (22) എന്നിവരെ കടയിൽ കയറി ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് ത്യാഗരാജന്‍റെ കൂട്ടാളികൾ അച്ചു, വിമൽ എന്നിവരെ ആക്രമിച്ച് പരിക്കേൽപിച്ചു.

ആക്രമി സംഘത്തിലുണ്ടായിരുന്ന സന്തോഷ്കുമാർ, ഷിജു എന്നിവരെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ത്യാഗരാജന്‍റെയും അച്ചുവിന്‍റെയും നില ഗുരുതരമാണ്. കഴിഞ്ഞയാഴ്ച സംഘങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു.

തുടർന്ന് ഇരുകൂട്ടരോടും ശനിയാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരിക്കെയാണ് ആക്രമണം. ഇരുകൂട്ടത്തിൽനിന്നും പതിനാല് പേരാണ് ആക്രമണത്തിൽ പങ്കെടുത്തത്. ഇനി 12 പേരെ പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. ആക്രമികളെത്തിയ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two gangs clashed in Balaramapuram-Six people were injured
Next Story