മൂന്നുപേർ കിണറ്റിൽ വീണു; ഒരാൾ മരിച്ചു
text_fieldsബാലരാമപുരം: യുവാവിനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. പൂവാർ അരുമാനൂർകട കോളനിയിൽ സുരേഷ് (30) ആണ് മരിച്ചത്. മദ്യപിച്ച് കിണറ്റിനരികിലിരിക്കുമ്പോൾ ആക്രമണത്തിനിടെ ഒരാൾ കിണറ്റിൽ വീണതായി ആരോപണമുയരുന്നു. കൂടെ കിണറ്റിൽ വീണ രണ്ടുപേർ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെങ്കറക്കോണം സ്വദേശികളായ അരുൺസിങ്, മഹേഷ്, സുരേഷ് എന്നിവർ ഒരുമിച്ച് മദ്യപിച്ചിരിക്കവെ സുരേഷ് കിണറ്റിൽ വീണതായും എന്നാൽ, ആക്രമിച്ച് പരിക്കേൽപിച്ചതായും പറയപ്പെടുന്നു. പൊലീസ് പിടികൂടിയ രണ്ടുപേരും മദ്യലഹരിയിലായതിനാൽ സംഭവത്തിെൻറ കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ, ഇവരിലെരാൾ കിണറ്റിൽ വീണപ്പോൾ രക്ഷിക്കാനാണ് മറ്റുള്ളവരിറങ്ങിയതെന്നും പറയപ്പെടുന്നു. മുഖത്ത് മർദനമേറ്റതിെൻറ പരിക്കുണ്ടായിരുന്ന അരുൺസിങ്ങിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞുകിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.
നെയ്യാറ്റിൻകരയിൽനിന്നെത്തിയ ഫയർഫോഴ്സാണ് കിണറ്റിൽനിന്ന് മൃതദേഹം കരക്കെടുത്തത്. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്തശേഷം അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിെൻറ ചുരുളഴിയുകയുള്ളൂവെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു. രാജേഷിെൻറ ഭാര്യ അഞ്ജു. മകൻ: ആദിദേവ്.