Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പിടിച്ചുപറിച്ചു

text_fields
bookmark_border
theft case
cancel

ബാലരാമപുരം: മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ബാലരാമപുരം താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാല പൊട്ടിച്ച് കടന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കിനെ പിന്തുടർന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വിയിൽ യുവാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബാലരാമപുരം പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരുന്നു. മെബൈൽ ടവറും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നതിലൂടെ പ്രതി ഉടൻ വലയിലാകുമെന്ന് ബാലരാമപുരം പൊലീസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man on the bike grabbed the woman's gold necklace
Next Story