വീടിന്റെ മേൽക്കൂര തകർന്നുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsമേൽക്കൂര തകർന്ന വീടിനുള്ളിൽ ബിജുകുമാറും കുടുംബവും
ബാലരാമപുരം: ബാലരാമപുരത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലരാപുരം ആലുവിള തലയൽ പുത്തൻവീട്ടിൽ ബിജുവിന്റെ വീടാണ് തർന്നത്. സംഭവസമയം ബിജുകുമാറും അമ്മ വിജയമ്മ, ഭാര്യ ധന്യ, മക്കളായ അതുല്യ, ആശ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ധന്യക്ക് മേൽക്കൂരയിലെ തടിവീണ് ചെറിയ പരിക്കേറ്റു. സമീപത്ത് ഉറങ്ങിക്കിടന്ന അതുല്യയും ആശയും ശബ്ദംകേട്ട് ഉണർന്ന് പുറത്തേക്ക് ഓടി.
നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള ഓട് പാകിയ വീടിന്റെ മേൽക്കൂര ജീർണാവസ്ഥയിരുന്നു. ലൈഫ് പദ്ധതിയിൽ നിരവധിതവണ അപേക്ഷിച്ചിട്ടും വീട് ലഭിക്കാതെ ദുരിതത്തിലായിരുന്നു കുടുംബം. ചുമട്ടുതൊഴിലാളിയാണ് ബിജു. വീട് താമസയോഗ്യമല്ലാതായതോടെ അയൽ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്.