വയോധികയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു
text_fieldsആശുപത്രിയിൽ കഴിയുന്ന
ആറാലുംമൂട് തലയൽ
പുന്നക്കണ്ടത്തിൽ വാസന്തി
ബാലരാമപുരം: മുഖം മറച്ചെത്തിയ യുവാവ് വയോധികയുടെ കാൽ തല്ലിയൊടിച്ചു. ബാലരാമപുരം, ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തിയാണ്(63) അക്രമത്തിന് ഇരയായര്. ഒന്നിലെറെ തവണ അടിയേറ്റ് കാൽ ഒടിഞ്ഞ് തൂങ്ങി. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. സമീപത്തെ സൊസൈറ്റിയിൽ പോകുമ്പോൾ മുഖംമറച്ചെത്തിയാൾ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെട്ടു.
കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മികച്ച ക്ഷീരകർഷകയാണ് വാസന്തി മികച്ച കർഷകക്കുള്ള അവാർഡും നേടിയിരുന്നു. അടുത്തിടെ ഫോണിൽ ആരോ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആക്രമണത്തിന് ശേഷം വാസന്തി മക്കളെ അറിയിച്ചു. ബാലരാമപുരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മെബൈൽ ടവറുകളും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.