കാൽനടക്കുപോലും കഴിയാതെ തൈക്കാപ്പള്ളി പഴയറോഡ്
text_fieldsബാലരാമപുരം തൈക്കാപ്പള്ളി പഴയറോഡ് തകർന്ന നിലയിൽ
ബാലരാമപുരം: കുണ്ടും കുഴിയും നിറഞ്ഞ തൈക്കാപ്പള്ളി പഴയറോഡ് ചെളിക്കുളം. കാൽനട യാത്രക്കുപോലും കഴിയാത്ത റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചിട്ടും പരാതി നൽകിയിട്ടും ഫലം കണ്ടില്ല. റോഡ് നന്നാകാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക് നേരിടുമ്പോൾ ഇരുചക്ര വാഹനങ്ങളുൾപ്പെടുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. വാഹനയാത്രക്ക് കഴിയാത്ത റോഡ് മാസങ്ങളായി കാൽനടക്കുപോലും കഴിയാതെ റോഡ് പൂർണമായും മാലിന്യവും ചെളിയും നിറഞ്ഞു. റോഡ് പുനർനിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത വികസനത്തിന്‍റെ പേരിലാണ് റോഡ് നിർമാണം മുടക്കുന്നത്. ദേശീയപാത വികസനം വരുമ്പോൾ പഴയ റോഡിലൂടെ കടന്നുപോകുമെന്നതിന്‍റെ പേരിലാണ് വികസനം നടത്താത്തത്. ആവശ്യഘട്ടങ്ങളിൾ ഓട്ടോറിക്ഷ വിളിച്ചാലും റോഡിന്‍റെ ശോച്യാവസ്ഥ കാരണം വരാറില്ല. റോഡിന്‍റെ വശങ്ങളിലും കാടുയറിയ അവസ്ഥയിലാണ്.