സ്കൂട്ടർ മോഷണക്കേസിൽ പ്രതി പിടിയിൽ
text_fieldsരഞ്ജിത്ത്
ബാലരാമപുരം: സ്കൂട്ടർ മോഷണക്കേസിലെ പ്രതിയെ ബാലരാമപുരം പൊലീസ് പിടികൂടി. നരുവാമൂട് അമ്മാനിമേലെ വീട്ടിൽ രഞ്ജിത്താണ് (24) പിടിയിലായത്. കട്ടച്ചൽക്കുഴി ചാമവിള സ്വദേശി മേരിദാസ് ബാലരാമപുരം പഞ്ചായത്ത് ഓഫിസിനുസമീപം നടത്തിവരുന്ന ഫർണിച്ചർ കടക്ക് മുന്നിൽ പാർക്ക് ചെയ്ത ആക്ടിവ സ്കൂട്ടറാണ് രാത്രി മോഷണം പോയത്.
ഉടമയുടെ പരാതിയിൽ കേസെടുത്ത ബാലരാമപുരം പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ടോടെ മൊട്ടമൂട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ ഏഴുമാസം മുമ്പ് ബാലരാമപുരം ഹൗസിങ് ബോർഡ് ഭാഗത്തുനിന്ന് മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചതായി സമ്മതിച്ചു. മോഷ്ടിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.