റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു
text_fieldsസാമൂഹിക വിരുദ്ധർ അടിച്ചു തകർത്ത സഫറുള്ളയുടെ സ്കോർപിയോ കാർ
ബാലരാമപുരം: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാർ സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ കാറാണ് ആക്രമികൾ തകർത്തത്. കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം ശാലി ഗോത്രത്തെരുവിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളാണ് തകർത്തത്.
രണ്ട് ദിവസം മുമ്പ് കാർ പഞ്ചറായതിനെതുടർന്ന് പാർക്ക് ചെയ്തിട്ട് പോയതാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മെബൈൽ ടവറും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. മുമ്പും ഇത്തരത്തിൽ ഇവിടെ പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങൾ നശിപ്പിച്ചിട്ടുണ്ട്. പലരും പരാതി നൽകാതെ പോകുന്നതാണ് പതിവ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ബാലരാമപുരം പൊലീസ് അറിയിച്ചു.