Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightപ്രതിയെ പിടിക്കാന്‍...

പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ജീപ്പില്‍ ലോറിയിടിച്ചു

text_fields
bookmark_border
പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ജീപ്പില്‍ ലോറിയിടിച്ചു
cancel
Listen to this Article

ബാലരാമപുരം: പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച് പൊലീസുകാര്‍ക്ക് നിസാര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് ബാലരാമപുരം കൊടിനട ജംങ്ഷനിലാണ് സംഭവം.

പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും വെള്ളറടയിലേക്ക് പോയ പൊലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡര്‍ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്. പോത്തന്‍കോട് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.

ജീപ്പില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ലോറി ഡ്രൈവര്‍ കളിയിക്കാവിള സ്വദേശി വിനയക്(24) നെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.

ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.

Show Full Article
TAGS:Road Accident balaramapuram 
News Summary - lorry crashed into police jeep
Next Story