Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടി; 16 വാഹനങ്ങൾ തകർത്തു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടി; 16 വാഹനങ്ങൾ തകർത്തു
cancel
camera_alt

അ​ക്ര​മി​ക​ൾ സ്​കൂട്ടർ വെ​ട്ടി ന​ശി​പ്പി​ക്കു​ന്നു

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം റ​സ​ൽ​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ര​ണ്ടു​പേ​രെ ​െവ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച അ​ക്ര​മി​ക​ൾ 16 വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ എ​രു​ത്താ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ്​ വാ​ഹ​ങ്ങ​ൾ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​​പ്പൊ​ളി​ക്കു​ക​യും ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്​​ത​ത്.

കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ ഷി​ബ കു​മാ​രി​ക്കു​മാ​ണ്​ വെ​​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ന​രു​വാ​മൂ​ട് സ്വ​ദേ​ശി മി​ഥു​നെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ർ, റ​സ​ൽ​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ര​മി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്് നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. റോ​ഡ​രി​കി​ൽ നി​ന്ന​വ​രെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടാ​ൻ ഓ​ടി​ക്കു​ക​യും ചെ​യ്​​തു. റ​സ​ൽ​പു​ര​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​മ്പ​ത്​ ലോ​റി, മൂ​ന്ന്​ കാ​റ്, നാ​ല് ബൈ​ക്ക്​ എ​ന്നി​വ​യാ​ണ്​ ന​ശി​പ്പി​ച്ച​ത്.

റ​സ​ൽ​പു​ര​ത്ത് ത​ക​ർ​ത്ത വാ​ഹ​ന​ം, ഉൾചിത്രത്തിൽ മി​ഥു​ൻ

എ​രു​ത്താ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​നു​വിെൻറ ക​ട​യു​ടെ മു​മ്പി​ൽ നി​ർ​ത്തി​യി​രു​ന്ന ഹോ​ണ്ട ആ​ക്ടീ​വ പൂ​ർ​ണ​മാ​യും വെ​ട്ടി​ത്ത​ക​ർ​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചു. മൂ​ന്ന് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ബൈ​ക്ക്​ പി​ന്തു​ട​ർ​ന്ന് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​​ൾ ര​ക്ഷ​പ്പെ​ട്ടു.

മി​ഥു​ൻ മു​മ്പ് ഇ​ത്ത​ര​ത്തി​ൽ മാ​റ​ന​ല്ലൂ​ർ, തി​രു​വ​ല്ലം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ്ര​ദേ​ശ​ത്ത്​ ആ​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. ​അ​ക്ര​മി​ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്താ​ണ്​ അ​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന്​ ആ​​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balaramapuramattack
News Summary - group on the bike hacked two people; 16 vehicles were destroyed
Next Story