Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബുള്ളറ്റിന്...

ബുള്ളറ്റിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

text_fields
bookmark_border
ബുള്ളറ്റിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
cancel
camera_alt

ക​ട്ട​ച്ച​ല്‍കു​ഴി സ്വ​ദേ​ശി നി​തീ​ഷി​ന്റെ റോ​യ​ല്‍ ഇ​ന്‍ഫീ​ല്‍ഡ് ബുള്ളറ്റിന് തീ​പി​ടി​ച്ച​പ്പോൾ


ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ല്‍കു​ഴി​യി​ല്‍ വീ​ടി​ന് മു​ന്നി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കു പോ​കാ​നാ​യി എ​ടു​ത്ത ബുള്ളറ്റിന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി. ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ല്‍കു​ഴി സ്വ​ദേ​ശി നി​തീ​ഷി​ന്റെ റോ​യ​ല്‍ ഇ​ന്‍ഫീ​ല്‍ഡ് ബുള്ളറ്റിനാണ് തീ​പി​ടി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ യാ​ത്ര​ക്കാ​യി ബൈ​ക്കെ​ടു​ക്കു​മ്പോ​ള്‍ സ്റ്റാ​ര്‍ട്ടി​ങ് പ്ര​ശ്‌​നം വ​ന്ന​തോ​ടെ വീ​ടി​ന് മു​ന്നി​ല്‍ സ്റ്റാ​ന്റി​ല്‍ നി​ര്‍ത്തി സ്റ്റാ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​ക​യും തീ​യും പ​ട​രു​ക​യാ​യി​രു​ന്നു. നി​തീ​ഷ് ഓ​ടി മാ​റി​യ​തോ​ടെ തീ ​ആ​ളി​ക്ക​ത്തി. വ​ലി​യ ശ​ബ്ദ​ത്തോ​ടെ വാ​ഹ​നം ക​ത്തു​ന്ന​തു ക​ണ്ട് വീ​ട്ടു​കാ​രും പ​രി​ഭ്രാ​ന്ത​രാ​യി. ഉ​ട​ന്‍ വി​ഴി​ഞ്ഞം ഫ​യ​ര്‍ഫോ​ഴ്‌​സി​നെ അ​റി​യി​ച്ചു.

ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ന്റെ തീ ​കെ​ടു​ത്തി​യ​ത്. പെ​ട്രോ​ളി​ല്‍ നി​ന്നു​ള്ള ചൂ​ടു​കാ​ര​ണം വാ​ഹ​നം ക​ത്തി​യ​താ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firetrivandrumbullet fire
News Summary - Bullet catches fire; passenger miraculously survives
Next Story