Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച; ബാലരാമപുരത്ത് നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
no drinking water
cancel

ബാ​ല​രാ​മ​പു​രം: കു​ടി​വെ​ള്ള​ത്തി​നാ​യി ബാ​ല​രാ​മ​പു​രം നി​വാ​സി​ക​ൾ കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​കു​ന്നു. ആ​റാ​ലും​മൂ​ട് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​തം. പ​മ്പി​ങ്ങി​ന്‍റെ ത​ക​രാ​റും പൈ​പ്പ് പൊ​ട്ട​ലു​മു​ൾ​പ്പെ​ടെ പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. നി​ത്യ ആ​വ​ശ്യ​ത്തി​ന് പോ​ലും കു​ടി​വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് സ്​​കൂ​ളു​ക​ളി​ൽ പോ​ലും പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ബാ​ല​രാ​മ​പു​രം പ​ഴ​യ​ക​ട ലെ​യി​നി​ലും ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ലു​മു​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്.

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. ലോ​റി​ക​ളി​ൽ വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ ഓ​രോ പ്ര​ദേ​ശ​ത്തും വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterbalaramapuramwater shortage
News Summary - A week after drinking water supply was stopped-Hundreds of families are in distress in Balaramapuram
Next Story