നേമം ഗവ. യു.പി സ്കൂളിന് ജോൺ ബ്രിട്ടാസ് എം.പിയുടെ വക ബസ്
text_fieldsനേമം ഗവ. യു.പി.എസിന് വാങ്ങി നൽകിയ ബസിന്റെ ഫ്ലാഗ് ഓഫ് ജോൺ ബ്രിട്ടാസ് എം.പി
നിർവഹിക്കുന്നു
ബാലരാമപുരം: പ്രവേശനോത്സവ ഭാഗമായി ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിച്ചൽ പഞ്ചായത്തിലെ സാഗി പദ്ധതിപ്രകാരം നേമം ഗവ. യു.പി സ്കൂളിന് ബസ് വാങ്ങി നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷയായി. 2022-23 അധ്യയന വർഷത്തെ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്തു കൃഷ്ണ ജോൺ ബ്രിട്ടാസ് എം.പിക്ക് നൽകി പ്രകാശനം ചെയ്തു.
പള്ളിച്ചൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ആർ. സുനു, പഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ്. രജീഷ്, എം.പി.ടി.എ പ്രസിഡന്റ് ആരതി, ബസ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും ബസ് കമ്മിറ്റി കൺവീനർ എസ്. ദിൽജിത്ത് നന്ദിയും പറഞ്ഞു.