Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയ്യാ വൈകുണ്ഠസ്വാമി നവോത്ഥാനത്തിന് നൽകിയ സംഭാവന പ്രസക്തം -മുഖ്യമന്ത്രി

text_fields
bookmark_border
അയ്യാ വൈകുണ്ഠസ്വാമി നവോത്ഥാനത്തിന് നൽകിയ സംഭാവന പ്രസക്തം -മുഖ്യമന്ത്രി
cancel
camera_alt

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് സമീപം നിർമിക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്

അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബലപ്രജാപതി അഡിഗളാർ സ്നേഹോപഹാരം നൽകുന്നു.

കെ.എസ്‌.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജി. സ്റ്റീഫൻ എം.എൽ.എ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, മുൻ മന്ത്രി എം. വിജയകുമാർ, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ചരിത്രത്തെ വക്രീകരിച്ച് വ്യാജ ചരിത്രനിർമിതിക്ക് ശ്രമം നടക്കുന്ന വർത്തമാനകാലത്ത് അയ്യാ വൈകുണ്ഠസ്വാമി കേരള നവോത്ഥാനത്തിന് നൽകിയ സംഭാവന പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാരായ വി. ജോയ്, ഡി.കെ. മുരളി, കെ. ആൻസലൻ, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, കെ. ആൻസലൻ, അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ, പി. രാമഭദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കിഫ്ബി ധനസഹായത്തോടെ 3.16 കോടി ചെലവിലാണ് സ്മാരകം നിർമിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ayyava Vaikunthaswamy's contribution to the renaissance is significant - Chief Minister
Next Story