Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയ്യപ്പസംഗമം; കണക്ക്​...

അയ്യപ്പസംഗമം; കണക്ക്​ സമർപ്പിക്കാൻ ഹൈകോടതിയിൽ സാവകാശം തേടാൻ ദേവസ്വം ബോർഡ്

text_fields
bookmark_border
അയ്യപ്പസംഗമം; കണക്ക്​ സമർപ്പിക്കാൻ ഹൈകോടതിയിൽ സാവകാശം തേടാൻ ദേവസ്വം ബോർഡ്
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് സാ​വ​കാ​ശം തേ​ടാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ നീ​ക്കം. ക​ണ​ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​ത്​ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ബോ​ർ​ഡ്.

സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന്​ പു​റ​മെ ഉ​പ​ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണ്​ ബോ​ർ​ഡ്​ നി​യോ​ഗി​ച്ച ടാ​സ്ക്​ ഫോ​ഴ്​​സ്​ പ​റ​യു​ന്ന​ത്. അ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ബോ​ർ​ഡ്​ നീ​ക്കം. അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ ചെ​ല​വ് സം​ബ​ന്ധി​ച്ച കേ​സ് ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന 27ന്​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കും.

അ​തി​നി​ടെ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്ത്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​മാ​യ ഐ.​ഐ.​ഐ.​സി ന​ൽ​കി​യ ബി​ല്ലു​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. എ​സ്റ്റി​മേ​റ്റ് അ​നു​സ​രി​ച്ച് പാ​ർ​ട്ടു​ക​ളാ​യു​ള്ള ബി​ല്ലു​ക​ളാ​ണ് ഐ.​ഐ.​ഐ.​സി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ങ്ങ​നെ ന​ൽ​കി​യ ബി​ല്ലു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് ടാ​സ്‌​ക് ഫോ​ഴ്സ് ബോ​ർ​ഡി​നെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 27ന് ​മു​മ്പ് ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച് ഓ​ഡി​റ്റ​ർ​ക്ക് കൈ​മാ​റു​ക അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഓ​ഡി​റ്റ​ർ​ക്ക് കൈ​മാ​റി​യാ​ലും ഗ​സ്റ്റ് ന​വീ​ക​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ഓ​ഡി​റ്റ​ർ​ക്ക് ന​ട​ത്തേ​ണ്ടി വ​രും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ഓ​ഡി​റ്റ​ർ അം​ഗീ​ക​രി​ച്ച ക​ണ​ക്ക് സ്‌​പെ​ഷ​ൽ ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യു​ള്ളൂ. സ്‌​പെ​ഷ​ൽ ക​മീ​ഷ​ണ​റാ​ണ് ക​ണ​ക്ക് ഹൈ​ക്കോ​ട​തി​ക്ക് ന​ൽ​കേ​ണ്ട​ത്. അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വ് 4.99 കോ​ടി​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​തും ബോ​ർ​ഡി​ൽ നി​ന്നും അ​ഡ്വാ​ൻ​സ് ന​ൽ​കി​യ തു​ക തി​രി​കെ നി​ക്ഷേ​പി​ച്ച​തും ബോ​ർ​ഡ് 27ന് ​ഹൈ​കോ​ട​തി​യെ അ​റി​യി​ക്കും. ഇ​തി​ന് സ്റ്റാ​ന്‍റി​ങ്​ കൗ​ൺ​സി​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ണ​ക്കു​ക​ൾ 17ന് ​മാ​ത്ര​മാ​ണ് ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തി​ൽ കി​ട്ടി​യ​ത്. ഉ​പ​ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഐ.​ഐ.​ഐ.​സി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ദി​വ​സം ഇ​ത്​ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ബോ​ർ​ഡി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 400 ഓ​ളം ബി​ല്ലു​ക​ൾ ഇ​തി​ലു​ണ്ടാ​കും. ഇ​തി​ലെ പ​രി​ശോ​ധ​ന കൂ​ടി പൂ​ർ​ത്തി​യാ​ക്കി ചെ​ല​വ് 4.99 കോ​ടി​യാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ഇ​ത് സ​ങ്കീ​ർ​ണ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നാ​ണ്​ ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ബോ​ർ​ഡ് ഓ​രോ ഇ​ന​ത്തി​ലും ചെ​ല​വ് തു​ക ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ചു​ള്ള ബി​ല്ലു​ക​ൾ മാ​ത്രം അം​ഗീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ടാ​സ്‌​ക് ഫോ​ഴ്സി​ന് ബോ​ർ​ഡ്​ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom BoardAyyappa sangamamhigh court
News Summary - Ayyappa Sangamam; Devaswom Board seeks time from High Court to submit accounts
Next Story