Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്​ഡൗണിൽ ലോക്കായി...

ലോക്​ഡൗണിൽ ലോക്കായി ഒാ​േട്ടാക്കാർ

text_fields
bookmark_border
Autorickshaw
cancel

തിരുവനന്തപുരം: കോവിഡ്​ മഹാമാരിയുടെ കനത്ത പ്രഹരത്തിൽ നിലതെറ്റി ഉപജീവനവും ജീവിതവും നിസ്സഹായവസ്​ഥയിലായിരിക്കുകയാണ്​ ഒാ​േട്ടാ തൊഴിലാളികൾ. ലോക്​ഡൗൺ പ്രഖ്യാപനവും കനത്ത നിയന്ത്രണവും വന്നതോടെ എല്ലാം താളംതെറ്റി. നിയ​ന്ത്രണങ്ങൾ നീക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കു​േമ്പാഴാണ്​ ഇടിത്തീപോലെ ലോക്​ഡൗൺ നീട്ടിയെന്ന പ്രഖ്യാപനമെത്തിയത​്​. ദൈനംദിന ചെലവുകൾക്ക്​ പോലും വക കണ്ടെത്താനാക​ാതെ മറ്റ്​ ജോലികൾക്കിറങ്ങാൻ നിർബന്ധിതമായെന്ന്​ ഇവർ പറയുന്നു. സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായിത്തുടങ്ങിയത്​ മുതൽ ഒാ​േട്ടാ തൊഴിലാളികൾ പ്രതിസന്ധിയിലാണ്​. ഒന്നരവർഷമായി തുടരുന്ന ഇൗ അനിശ്ചിതത്വത്തിന്​ എന്ന് അറുതിയാകുമെന്ന്​ ഇവർക്കും വ്യക്തതയില്ല.

2020 മാർച്ചോടെയാണ്​ സ്​ഥിതി വഷളായത്​. ഒന്നാം ലോക്​ഡൗണിനും ഇളവുകൾക്കും ശേഷം ജനജീവിതം സാധാരണ നിലയിലായതോടെ ഇവരും വലിയ പ്രതീക്ഷയിലായിരുന്നു. എങ്കിലും മുമ്പത്തേത്​ പോലെ ആളുകൾ കയറാൻ മടിച്ചിരുന്നു. പേടിയും അനിശ്ചിതത്വവുമായിരുന്നു കാരണം. ആളുകൾ സ്വന്തം വാഹനങ്ങൾ കൂടുതൽ ഉപയോഗിച്ച്​ തുടങ്ങിയതും പ്രതികൂലമായി ബാധിച്ചു. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ജനജീവിതം സാധാരണ നിലയിലാകുമെന്ന്​ കരുതി ജീവിതം മുന്നോട്ടുനീക്കുകയായിരുന്നു ഇവർ. എണ്ണ​െച്ചലവും അനുബന്ധ ചെലവുകളുമെല്ലാം കഴിഞ്ഞ്​ 250^300 രൂപവരെ മെച്ചം കിട്ടിത്തുടങ്ങിയ സമയത്താണ്​ അപ്രതീക്ഷിതമായി രണ്ടാംതരംഗവും ലോക്​ഡൗണുമെത്തിയത്​. ഇതോടെ മറ്റ്​ മേഖലകളെ പോലെ ഒാ​േട്ടാക്കാരുടെ ഉപജീവനവും ബ്രേക്ക്​ഡൗണായി. റെയിൽവേ സ്​റ്റേഷനുമായി ബന്ധപ്പെട്ട് ലോക്ഡൗണിനിടയിൽ‌ ഓടുന്ന ഓട്ടോകൾക്കും വരുമാനം തീർത്തും കുറവാണ്.

ആശ്വാസമായി 1000 രൂപ

ക്ഷേമനിധി ബോർഡിൽനിന്ന്​ ലഭിച്ച 1000 രൂപയാണ്​ പലർക്കും നേരിയ ആശ്വാസമായത്​. തുക 2000 എങ്കിലുമാക്കണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന്​ കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. തിരുവനന്തപരും സിറ്റിയിൽ മാത്രം 60000 ഒാ​േ​ട്ടാക്കാരുണ്ട്​​. ജില്ലയിലെ കണക്കെടുത്താൽ ഒന്നരലക്ഷത്തോളവും. ഇവയിൽ പലരും ക്ഷേമനിധിയിൽ അംഗങ്ങളല്ല. അതുകൊണ്ട്​ തന്നെ ഇവരും ആനുകൂല്യങ്ങൾക്ക്​ പുറത്താണ്​.

മേസ്​തിരിപ്പണിക്ക്​ കൈയാൾ അ​െല്ലങ്കിൽ കിണറുപണി

ഒന്നോ രണ്ടോ ആഴ്​ച കൊണ്ട്​ നിയന്ത്രണം നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങൾ നീണ്ടതോടെ നിത്യവൃത്തിക്ക്​ പോല​ും കഴിയാത്ത സ്​ഥിതിയായി. ഒാ​േട്ടാ വീട്ടിൽ ഒതുക്കിയിട്ട്​ നിർമാണ​േജാലികൾക്ക്​ ഇറങ്ങിയിരിക്കുകയാണ്​ പലരും. പരിചയമില്ലാത്ത പണിയാണെങ്കിലും മേസ്​തിരിയുടെ കൈയാളായി പോയാൽ കിട്ടുന്നത്​ കൊണ്ട്​ കുടുംബം പോറ്റാം. അതേസമയം സിമൻറടക്കം നിർമാണ സാമഗ്രികളുടെ വിലയും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ജോലിക്കാരെ എത്തിക്കലും താമസിപ്പിക്കലുമടക്കം വലിയ ബാധ്യത വരുമെന്നതിനാൽ ചെറുകിട കോൺട്രാക്​ടർമാർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു​. ഇതോടെ നിർമാണ മേഖലയിലെ ഉപജീവനസാധ്യതകൾക്കും വഴിയടഞ്ഞു. മാത്രമല്ല ആരോഗ്യമുള്ളവർക്കേ ഇൗ മേഖലയെയും ആശ്രയിക്കാനാവൂ. മറ്റ്​ ചിലർ കിണർ വൃത്തിയാക്കൽ, പുല്ല് വെട്ടൽ ഉൾപ്പെടെ പല ജോലികളിലേക്കും കടന്നു.

ഇടിത്തീയായി എണ്ണവില, തിരിച്ചടവിനും വഴിമുട്ടുന്നു

ന​െല്ലാരു വിഭാഗം ഒാ​േട്ടാക്കാരും ബാങ്കിൽ നിന്നുള്ള ഫിനാൻസിൽ വാഹനം വാങ്ങി ഒാടുന്നവരാണ്.​ പ്രതിമാസം 4000^4500 രൂപ വരെയാണ്​ തിരിച്ചടവ്​. കോവിഡ്​ മൂലം ഒാട്ടം നിന്ന​േതാടെ പലരുടെയും തിരിച്ചടവും മുടങ്ങി. പിഴയും കൂട്ടുപലിശയുമടക്കം വലിയ തുകയായിരിക്കും ഇനി ഇവർ അടയ്​ക്കേണ്ടി വരിക. വയറ് മുറുക്കിയാണെങ്കിലും സുഹൃത്തുക്കളിൽനിന്ന്​ കടം വാങ്ങിയും ഭാവിയിൽ വലിയ ബാധ്യത വരാതിരിക്കാൻ തിരിച്ചടവ് നടത്തുന്നുന്നവരുമുണ്ട്​. ​നിലവിലെ കുതിച്ചുയരുന്ന എണ്ണ വിലയും ഇവരെ അസ്വസ്​ഥരാക്കുകയാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ മാറിയാലും എണ്ണവില ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധിയായിരിക്കുമെന്ന്​ ഇവർ പറയുന്നു. കോവിഡിനെ തുടർന്ന്​ പൊതുഗതാഗതത്തോടുള്ള പൊതുസമീപനത്തി​െൻറ ഭാഗമായി ആളുകൾ സ്വന്തം നിലക്ക്​ യാ​ത്രാ സൗകര്യമൊരുക്കുമെന്നതിനാൽ ഒാട്ടം കുറയും.

നോട്ടവും പറച്ചിലുമില്ലാത്ത പൊലീസി​െൻറ പിഴ

കഴിഞ്ഞ ദിവസം ഡി.പി.​െഎ ജങ്​ഷനിൽ നിന്ന്​ പാപ്പനംകോടേക്ക്​ ഒാട്ടം പോയി തിരികെ വന്ന ഒാ​േട്ടാ ഡ്രൈവറെ കരമന ഭാഗത്ത്​ പൊലീസ്​ കൈകാട്ടി നിർത്തി. ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ 2000 രൂപ ഫൈനെഴുതി. ഇത്രയടയ്​ക്കാൻ നിവർത്തിയില്ലെന്ന്​ ആവർത്തി​െച്ചങ്കിലും പൊലീസുകാർ വഴങ്ങിയില്ല. ഒടുവിൽ നുള്ളിപ്പെറുക്കി 500 തികച്ച്​ ​പിഴയടപ്പിക്കുകയാണ്​. പലയിടങ്ങളിലും ഒാട്ടം ലഭിക്കുമെങ്കിലും പൊലീസിനെ പേടിച്ച്​ ഒാട്ടം ​േപാകാറില്ലെന്ന്​ ഇവർ പറയുന്നു. പിടിവീണാൽ കൈയിലുള്ളതെല്ലാം പിഴയായി അടയ്​ക്കേണ്ടി വരും. ഡ്രൈവർമാരും സത്യവാങ്​ മൂലം കരുതണമെന്നാണ്​ ചില പൊലീസുകാരുടെ നിലപാട്​. ഇ​െല്ലങ്കിൽ പിഴ വീഴും. യാത്രക്കാരുടെ കൈവശം സത്യവാങ്​മൂലം ഉണ്ടോ എന്ന്​ ഉറപ്പുവരുത്തണമെന്നാണ്​ പൊലീസ്​ പറയുന്നത്​. സവാരി വിളിക്കുന്നയാ​േളാട്​ സത്യവാങ്​ മൂലം ചോദിച്ചാൽ എന്ത്​ പ്രതികരണമായിരിക്കു​ം ഇ​േങ്ങാട്ടുണ്ടാവുകയെന്ന്​ ഒരു ഒാ​േട്ടാ തൊഴിലാളി ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lockdown lifeAutorickshaw drivers
News Summary - Autorickshaw drivers distressed in lockdown
Next Story