ഓട്ടോ കത്തിനശിച്ചു
text_fieldsവെമ്പായത്ത് സിയോണ്‍കുന്ന് സ്വദേശി ഷൈജുവിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍
വെഞ്ഞാറമൂട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. കന്യാകുളങ്ങര ഷൈബി ഭവനില്‍ ഷൈജുവിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. മരച്ചീനി കച്ചവടക്കാരനാണ് ഷൈജു. ഓട്ടോറിക്ഷയില്‍ മരച്ചീനിയുമായെത്തി വെമ്പായം ജംങ്ഷന് സമീപം റോഡ് വശത്ത് ഇറക്കി സമീപത്തെ പുരയിടത്തില്‍ ഓട്ടോറിക്ഷ ഒതുക്കിയിട്ട ശേഷം കച്ചവടം ചെയ്യുന്നതാണ് ഇയാളുടെ പതിവ്.
ഞായറാഴ്ചയും ഇതേ രീതിയില്‍ ഓട്ടോറിക്ഷ ഒതുക്കിയിട്ട ശേഷം കച്ചവടം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഉച്ചക്ക് 12 മണിയോടെയാണ് ഓട്ടോറിക്ഷയില്‍ നിന്നും തീ പുകയും ഉയരുന്നത് കണ്ടത്. നാട്ടുകാർ എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഓട്ടോറിക്ഷയുടെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. ഷൈജു വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

