വെട്ടുകത്തിയുമായി നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ പോർവിളി
text_fieldsപോത്തൻകോട്: പട്ടാപ്പകൽ നടുറോഡിൽ വെട്ടുകത്തിയുമായി ഓട്ടോ ഡ്രൈവറുടെ കൊലവിളി കണ്ട് നാട്ടുകാർ ഭയന്നോടി. ശനിയാഴ്ച വൈകീട്ട് പോത്തൻകോട് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിലാണ് സംഭവം.
ഓട്ടോ ഡ്രൈവർ പോത്തൻകോട് സ്വദേശി സച്ചു വെട്ടുകത്തിയുമായി പോർവിളി നടത്തുന്ന രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
മറ്റൊരു ഓട്ടോ ഡ്രൈവർ മനുമോഹനുമായുള്ള വാക്കുതർക്കത്തിനൊടുവിലാണ് സംഭവം. മറ്റ് ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി. എന്നാൽ, സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആക്രമണം നടത്തിയതിന് മുമ്പ് സച്ചുവിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തിരുന്നു. 2020 ആഗസ്റ്റ് 16ന് പോത്തൻകോട് സ്വദേശി നൗഷാദിന്റെ വീട്ടിൽ വെട്ടുകത്തിയുമായെത്തി ഭീഷണിപ്പെടുത്തിയ പരാതിയും നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

