വെള്ളം തെറിപ്പിച്ചതിന് കാർ ഡ്രൈവറെ ചെളിവെള്ളത്തിൽ 'കുളിപ്പിച്ച്' ഓട്ടോ ഡ്രൈവർ
text_fieldsതിരുവനന്തപുരം: ഓട്ടോയിലേക്ക് ചെളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തി ഓടിച്ചിരുന്നയാളിെൻറ തലയിലേക്ക് ഓട്ടോ ഡ്രൈവർ റോഡിലെ ചെളിവെള്ളം കോരി ഒഴിച്ചതായി പരാതി. എസ്.സി.ഇ.ആർ.ടി റിട്ട. അസിസ്റ്റൻറ് പ്രഫസർ എൻ.കെ. സത്യപാലനാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. കമലേശ്വരം ടോൾ ഗേറ്റിന് സമീപത്ത് െവച്ച് കാർ ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ചെളിവെള്ളം ഒാട്ടോയിലേക്ക് തെറിപ്പിച്ചെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തിയത്. തുടർന്ന് ഓട്ടോ ഡ്രൈവർ റോഡിലെ ചെളിവെള്ളം കപ്പിൽ കോരിയെടുത്ത് കാർ ഓടിച്ചിരുന്ന സത്യപാലെൻറ തലയിലൂടെ ഒഴിച്ചതായാണ് പരാതി.
ഷർട്ടിലും കാറിനുള്ളിൽ ചെളിവെള്ളം വീണതോടെ ഇരുവരും ഏറെനേരം വാക്കുതർക്കമുണ്ടായി. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം സ്തംഭിക്കുകയും ചെയ്തു.

