അന്തരിച്ച വയോധികന്റെ ബന്ധുക്കളെ തേടി അധികൃതർ
text_fieldsരമണൻ
തിരുവനന്തപുരം: തെരുവില്‍നിന്ന് സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലിനെ തുടര്‍ന്ന് ഒരു വർഷം മുമ്പ് ഗാന്ധിഭവനിലെത്തിച്ച വയോധികനായ രമണൻ മരണമടഞ്ഞതിനെതുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഗാന്ധിഭവൻ അധികൃതർ. തെങ്കാശിയിലേക്കുള്ള യാത്രാമധ്യേയാണ് സാമൂഹിക പ്രവര്‍ത്തകനായ ജോജി തമ്പി തെരുവില്‍ അവശനായി കണ്ട രമണന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ഗാന്ധിഭവനിൽ എത്തിച്ചത്.
രമണന്റെ നാടും വീടും സംബന്ധിച്ച കൃത്യമായ വിവരമൊന്നും ലഭ്യമല്ല. ഇദ്ദേഹത്തെ ഇവിടെ എത്തിക്കുമ്പോള്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍മൂലം പ്രയാസപ്പെട്ടിരുന്നെങ്കിലും ഗാന്ധിഭവനിലെ ചികിത്സകള്‍ക്കും പരിചരണത്തിനുമൊടുവില്‍ മികച്ച ആരോഗ്യസ്ഥിതിയിലെത്തി. എന്നാൽ, വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ വർധിച്ചതോടെ രമണന്‍ കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ബന്ധപ്പെടണം. ഫോൺ: 9605046000, 9605052000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

