Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള എ.കെ. നഗറിൽ കാട്ടുവിള വീട്ടിൽ ലീലയെയും സഹോദരി ശ്യാമളയെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ശ്യാമളയുടെ മകനും പ്രതികളും തമ്മിലുള്ള വാക്കുതർക്കം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയാണ് സ്ത്രീകളെ യുവാക്കൾ ആക്രമിച്ചത്.

അക്രമത്തിനുശേഷം ഒളിവിൽ പോയ അയിരൂർപാറ കാടായിക്കോണം ചന്തവിള വിഷ്ണു ഭവനിൽ ചന്തു എന്ന അരുൺകുമാർ(27), എ.കെ നഗറിൽ കട്ടവള വീട്ടിൽ ഞരമ്പ് എന്ന ബിജു (45) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ കുമാറിനെ പോത്തൻകോട് നിന്നും ബിജുവിനെ കീഴാറ്റിങ്ങൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ്, സബ് ഇൻസ്പെക്ടർ എസ്.എസ്. ദീപു, ജ്യോതിഷ് കുമാർ, ഡാനി എസ്. ബാബു, സുജിൽ എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മറ്റു പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth who attacked woman arrested
Next Story