Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റിങ്ങൽ അവനവഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അക്ഷയ്
മോഹൻ
ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലംമുക്ക് ഭാഗത്ത് നിന്ന് കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. 2.233 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു ബി.എല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർമാരായ അനിൽകുമാർ, അശോക് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിരുദ്ധൻ, സുരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സുരേഷ്, രതീഷ്, മോഹൻ, വിപിൻ, സിവിൽ എക്സൈസ് ഓഫിസറായ മഞ്ജു വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story

