Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightസുഹൃത്തായ യുവാവിനെ...

സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം

text_fields
bookmark_border
knife
cancel

ആറ്റിങ്ങൽ: സുഹ‌ൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, യുവതി പിടിയിൽ. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മംഗലപുരം നിജേഷ് ഭവനിൽ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെ ആറ്റിങ്ങൽ പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭർത്താവ് രക്ഷപ്പെട്ടു.

നിതീഷി​െൻറ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തി​െൻറ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാർന്ന് ഓടിയ നിതീഷിനെയാണ് നാട്ടുകാർ കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒപ്പം ​െപാലീസിലും വിവരം അറിയിച്ചു. പരിക്ക് ഗുരുതരം ആയതിനാൽ അവിടെനിന്ന്​ മെഡിക്കൽ കോളജിലേക്ക്​ അയക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ജിബിയും സംഘവും ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടാൻ ശ്രമിച്ച രശ്മിയെ പിടികൂടുകയായിരുന്നു. അക്ഷയ സെൻറർ ജീവനക്കാരനായ നിതീഷും രശ്മിയും മൂന്നു വർഷമായി സുഹൃത്തുക്കളാണ്. ഭർത്താവും രശ്മിയുംചേർന്ന് ഇയാളെ കോരാണിയിലേക്ക്​ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നിതീഷ് ത​െന്നക്കുറിച്ച് മോശമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പ്രശ്നം സൃഷ്​ടിക്കുകയായിരുന്നുവെന്ന് രശ്മി പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. ആറ്റിങ്ങൽ ​െപാലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - young woman attempted to kill by cut neck of her friend
Next Story