ജനവാസമേഖലയിൽ മാലിന്യനിക്ഷേപം
text_fieldsആറ്റിങ്ങൽ: ജനവാസമേഖലയിൽ മാലിന്യം നിക്ഷേപിച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. മംഗലപുരം പഞ്ചായത്ത് മുരുക്കുമ്പുഴ വരിക്കുമുക്ക് മേഖലയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിലാണ് മാലിന്യനിക്ഷേപം. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മാലിന്യം കൊണ്ടിട്ടിരിക്കുന്നത് കണ്ടെത്തിയത്. പഞ്ചായത്തിലും പൊലീസിലും പരാതി നൽകി. മാലിന്യം നീക്കം ചെയ്ത് നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

