സ്വകാര്യ ബസ് തടഞ്ഞ് അക്രമം; പ്രതികൾ പിടിയിൽ
text_fieldsആറ്റിങ്ങൽ: സ്വകാര്യ ബസ് തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇടയ്ക്കോട് ഊരുപൊയ്ക ആലയിൽ മുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനുസമീപം മേലേക്കാട്ടുവിളവീട്ടിൽ ദീപു (30), പരുത്തിക്ഷേത്രത്തിനുസമീപം പ്ലാവിളവീട്ടിൽ രാജീവ് (37), പി.എൽ.വി ഹൗസിൽ ബാലു(34) എന്നിവരാണ് പിടിയിലായത്.
ശ്രീഭദ്ര എന്ന പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞദിവസം വൈകീട്ട് 6.15ന് അവനവഞ്ചേരി ടോൾമുക്ക് ജങ്ഷനിൽ െവച്ച് ബസ് ഓട്ടോക്ക് വശം കൊടുക്കാത്തതിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം അരങ്ങേറിയത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ .ജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽ, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒമാരായ നിധിൻ, വിനു, ശരത് കുമാർ, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

