യുവതിക്കുനേരെ അതിക്രമം, പ്രതി പിടിയിൽ
text_fieldsദിനേശൻ
ആറ്റിങ്ങൽ: സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്കുനേരെ അതിക്രമം കാട്ടിയ നിരവധി കേസിലെ പ്രതി അറസ്റ്റിൽ. 23ന് രാത്രി 8.30ന് കടയ്ക്കാവൂരുള്ള വീട്ടിലേക്ക് ഭർത്താവിനോടൊപ്പം സഞ്ചരിച്ച യുവതിയെ ബൈക്കിൽ പിന്തുടർന്ന് പൊലിനിലം ക്ഷേത്രത്തിന് സമീപം വച്ച്് കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ശാർക്കര വില്ലേജിൽ പൂന്തുറ അഞ്ചുകടവ് പാലത്തിന് സമീപം ദിനേശ് ഭവനിൽ ദിനേശനെയാണ് (26) കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് ചിറയിൻകീഴ് ആറ്റിങ്ങൽ സ്റ്റേഷനുകളിൽ അടിപിടി കേസ്, കഞ്ചാവ് കേസ് എന്നിവ നിലവിലുണ്ട്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ നസറുദ്ദീൻ മാഹിൻ, മനോഹർ, എസ്.ഐമാരായ രാജീവ്, ശ്രീകുമാർ, സീനിയർ സിവിൽ പൊലീസുകാരായ ജ്യോതിഷ്, ബാലു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

