സൗഹൃദം ഉപേക്ഷിച്ച പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണു
ആറ്റിങ്ങൽ: സ്നേഹബന്ധം ഉപേക്ഷിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു(23)വിനെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് അതിജീവിതയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ െവച്ച് ഉപദ്രവിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ വർക്കല എ.എസ്.പിയുടെ നിർദേശപ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

