യുവതിക്കുനേരെ വീട്ടിൽ കയറി അതിക്രമം, പ്രതി പിടിയിൽ
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിക്കുനേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് ചാവടിമുക്ക് ആയുർവേദ ആശുപത്രിക്ക് സമീപം ഉമേഷിനെയാണ് (30) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 16ന് വൈകുന്നേരം ഏഴിനാണ് സംഭവം. ഒറ്റക്ക് വീട്ടിലായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്തുകയും യുവതി ബഹളം വെച്ചതിനെതുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ അജീഷിെൻറ നിർദേശപ്രകാരം എസ്.ഐ നാസറുദ്ദീൻ, എ.എസ്.ഐ ജയകുമാർ, ഡബ്ല്യു.സി.പി.ഒ മേരി മഗ്ദലിൻ, സി.പി.ഒ സന്തോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

