രണ്ടു വിദ്യാർഥികൾക്ക് തെരുവുനായുടെ കടിയേറ്റ് പരിക്ക്
text_fieldsതെരുവുനായ് ആക്രമണത്തിൽ മുറിവേറ്റ പെൺകുട്ടി
ആറ്റിങ്ങൽ: രണ്ടുവിദ്യാർഥികൾക്ക് തെരുവുനായുടെ കടിയേറ്റു. മേവർക്കൽ തീർഥത്തിൽ പവിത്ര (13), നഗരൂർ രാജധാനി എൻജിനീയറിങ് കോളജ് വിദ്യാർഥി അഭിഷേക് (23) എന്നിവർക്കാണ് വഞ്ചിയൂർ പുതിയതടത്തിൽ വെച്ച് കടിയേറ്റത്.
പവിത്രയെയാണ് തെരുവുനായ് ആദ്യം ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ അഭിഷേക് പവിത്രയെ സാഹസികമായി രക്ഷിച്ചു. ഇതിനിടെ അഭിഷേകിനും കടിയേറ്റു. ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പവിത്രയുടെ ശരീരത്തിൽ ഉടനീളം മുറിവുകളുണ്ട്. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം ഏറി വരുന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

