Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ അ​പ്പു​കു​ട്ട​നും സ​നീ​തും

ആ​റ്റി​ങ്ങ​ൽ: മാ​ര​ക രാ​സ ല​ഹ​രി​യാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി കു​റ​ക്ക​ട പു​ക​യി​ല​ത്തോ​പ്പ് ബ്ലോ​ക്ക്‌ ന​മ്പ​ർ 60 ൽ ​അ​പ്പു​ക്കു​ട്ട​ൻ (32), മാ​മം കി​ഴു​വി​ലം പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​നീ​ത്(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

53.5 ഗ്രാം ​എം.​ഡി.​എം.​എ​യും ഇ​ല​ക്ട്രി​ക് ത്രാ​സും പി​ടി​ച്ചെ​ടു​ത്തു. ആ​റ്റി​ങ്ങ​ലി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ആ​റ്റി​ങ്ങ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ്റി​ങ്ങ​ൽ മാ​മം പാ​ല​ത്തി​നു അ​ടു​ത്തു​ള്ള ട​ർ​ഫി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ്റി​ങ്ങ​ൽ ഐ.​എ​സ്.​എ​ച്ച്.​ഒ ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ഭി​ലാ​ഷ്, അ​ഡി​ഷ​ണ​ൽ എ​സ്.​ഐ നു​ജൂം, പോ​ലീ​സു​കാ​രാ​യ അ​നി​ൽ​കു​മാ​ർ, ദി​നു പ്ര​കാ​ശ്, മ​ഹി, റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ലെ എ​സ്.​ഐ ബി​ജു ഹ​ക്ക്, എ.​എ​സ്.​ഐ ബി​ജു​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ വി​നീ​ഷ്, സു​നി​ൽ​രാ​ജ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Two people arrested with MDMA
Next Story