Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആ​റ്റി​ങ്ങ​ല്‍: യു​വാ​വി​നെ മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം ചി​റ്റാ​റ്റി​ന്‍ക​ര സു​ജ​ഭ​വ​നി​ല്‍ വി​ഷ്ണു (ആ​ല്‍ബി-21), കി​ഴു​വി​ലം മാ​മം താ​ലോ​ലം വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് (18) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് ക​ട​ന്ന ഇ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ല്‍ ഇ​തു​വ​രെ ഒ​മ്പ​ത് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി.

കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഇ​ട​യ്‌​ക്കോ​ട് ഊ​രു​പൊ​യ്ക വ​ലി​യ​വി​ള​വീ​ട്ടി​ല്‍ എം. ​പ്ര​ണ​വ് (തു​മ്പി​ടി-29), ഇ​ട​യ്‌​ക്കോ​ട് ഊ​രു​പൊ​യ്ക വ​ലി​യ​വി​ള​പു​ത്ത​ന്‍വീ​ട്ടി​ല്‍ വി. ​ശ്രീ​ജി​ത്ത് (ജി​ത്തു-28) എ​ന്നി​വ​രെ 21ന് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഇ​നി നാ​ല് പ്ര​തി​ക​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​റ്റ് പ്ര​തി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedMurder Casesarrest
News Summary - Two more people were arrested in the case of killing the youth
Next Story