Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആദിവാസി...

ആദിവാസി യുവതീയുവാക്കൾക്ക് മംഗല്യവേദിയായി സായിഗ്രാമം

text_fields
bookmark_border
sai gramam mass wedding
cancel
camera_alt

തോന്നയ്ക്കൽ സായിഗ്രാമത്തിൽ വിവാഹിതരായ ആദിവാസി വധൂവരന്മാർ വിശിഷ്​ടാതിഥികൾക്കൊപ്പം 

ആറ്റിങ്ങൽ: സത്യസായി ബാബയുടെ 96ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ അട്ടപ്പാടിയിൽ നിന്നെത്തിയ അഞ്ച് ആദിവാസി വധൂവരന്മാരുടെ വിവാഹം നടന്നു.

വിജയലക്ഷ്മി ആർ ^ഗോവിന്ദരാജ്, ദിവ്യ^ സുബ്രഹ്മണ്യൻ, ഗായത്രി ^ വെള്ളിങ്കിരി, കവിത.പി^ മുരുകൻ, കാളിയമ്മ. എൻ ^മരുതാ ചലം എന്നിവരാണ് വിവാഹിതരായത്. ട്രസ്​റ്റ് ചെയർപേഴ്സൺ ജസ്​റ്റിസ് എ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്​റ്റിസ്.പി.ബി. സുരേഷ് കുമാർ സായിഗ്രാമത്തിൽ സമൂഹ വിവാഹത്തി​െൻറ ഉദ്ഘാടനം ഭദ്രദീപം തെളിച്ച് നിർവഹിച്ചു.

ട്രസ്​റ്റ് ഫൗണ്ടറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ. എൻ. ആനന്ദകുമാർ, ഡോ. വിനോദ്, ട്രസ്​റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ എന്നിവർ പങ്കെടുത്തു. ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറി​െൻറ മകളുടെ വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ്​ തന്നെ അഞ്ചുപേരുടെ വിവാഹം നടത്തണമെന്ന് ശ്രീ സത്യസായി ഓർഫനേജ് ട്രസ്​റ്റിനോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു. അഞ്ച് വിവാഹവും സ്പോൺസർ ചെയ്തത് അദ്ദേഹമാണ്.

ചടങ്ങിൽ 15 ഏക്കർ സ്ഥലം പ്ലാവിൻ തോട്ടമാക്കിയ കെ.ആർ. ജയൻ, വിവാഹ ചെലവുകൾ ചുരുക്കി നിർധനരായ കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്ന അഡ്വ. വിവേക്, ട്രസ്​റ്റി​െൻറ അട്ടപ്പാടി ജില്ല കോഓഡിനേറ്റർ ഗോപാലകൃഷ്ണൻ എന്നിവരെ ജസ്​റ്റിസ് പി.ബി. സുരേഷ് കുമാർ ആദരിച്ചു.

മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ സി. ചന്ദ്രബാബു, തോന്നയ്ക്കൽ രവി, ട്രസ്​റ്റ് ഡയറക്ടർ ബോർഡ് മെംബർ മുട്ടത്തറ വിജയകുമാർ, സായിഗ്രാമം സോഷ്യൽ ടൂറിസം ഡയറക്ടർ പ്രഫ. ബി. വിജയകുമാർ, സി.കെ. രവി, രാജേഷ്, അനിൽ കായംകുളം, ജയകുമാർ എന്നിവർ പങ്കെടുത്തു. ഈ അഞ്ച് വിവാഹങ്ങളോടുകൂടി ശ്രീ സത്യസായി ഓർഫനേജ് ട്രസ്​റ്റ് - കേരള സായിഗ്രാമത്തിൽ സമൂഹവിവാഹത്തിലൂടെ ഇതുവരെ 272 വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal Youthmass weddingsai gramam
News Summary - tribal youths tied knot in sai gramam mass wedding
Next Story