ദേശീയപാതയിൽ മരം വീണ് ഗതാഗതതടസ്സം
text_fieldsആലംകോട് കൊച്ചുവിളയിൽ റോഡിന് കുറുകെ വീണ മരം
ആറ്റിങ്ങൽ: മരച്ചില്ല ഒടിഞ്ഞുവീണ് ദേശീയപാതയിൽ ഗതാഗത തടസ്സം, ഫയർഫോഴ്സ് ഇടപെട്ട് അപകടം ഒഴിവാക്കി. ബുധനാഴ്ച രാവിലെ 8.30 ഓടെ ആലംകോട് കൊച്ചുവിള മുക്കിലാണ് സംഭവം.
അപ്രതീക്ഷിതമായി ഉണ്ടായ കാറ്റത്ത് റോഡരികിൽ നിന്ന മരം ഒടിഞ്ഞ് ദേശീയപാതയിൽ പതിച്ചു. തിരക്കേറിയ റോഡ് ആണെങ്കിലും ആ സമയം വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
എങ്കിലും റോഡിന് കുറുകെ മരം വീണത് ഗതാഗതം തടസ്സപ്പെടുത്തി. ആറ്റിങ്ങൾ അഗ്നിരക്ഷാനിലയത്തിൽ നിന്ന് എ.എസ്.ടി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ തന്നെ മരച്ചില്ല മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

