ആശുപത്രി വളപ്പിലെ വാഹന മോഷ്ടാവ് അറസ്റ്റിൽ
text_fieldsഷാജി
ആറ്റിങ്ങൽ: ആശുപത്രി വളപ്പിലെ വാഹന മോഷ്ടാവ് അറസ്റ്റിൽ. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ നിന്ന് ഓട്ടോറിക്ഷ മോഷണംനടത്തിയ ഇടുക്കി തൊടുപുഴ ഉടമ്പന്നൂർ കളപ്പുരക്കൽ വീട്ടിൽ ഷാജി (55)യാണ് അറസ്റ്റിലായത്.
ഈ മാസം മൂന്നിന് രാവിലെ വലിയകുന്ന് താലൂക്ക് ആശുപത്രിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ശ്രീഹരിയുടെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചെടുത്തത്.
പാർക്കിങ് ഏരിയയിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കലാണ് ഇയാളുടെ രീതി. കേരളത്തിലുടനീളം പത്തോളം വാഹനം മോഷണക്കേസിലെ പ്രതിയാണിയാൾ. മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴയിൽ ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവൻ, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

